Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmers

Kottayam

ക്ഷീ​രക​ര്‍​ഷ​ക​ര്‍​ക്ക് അ​ധി​കവി​ല വി​ത​ര​ണം

കു​റു​പ്പ​ന്ത​റ: മാ​ഞ്ഞൂ​ര്‍ ക്ഷീ​ര​വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ 2025-26 വ​ര്‍​ഷം പാ​ല്‍ ന​ല്‍​കി​യ ക​ര്‍​ഷ​ക​ര്‍​ക്ക് ഓ​ണം പ്ര​മാ​ണി​ച്ച് ലി​റ്റ​ര്‍ ഒ​ന്നി​ന് 50 പൈ​സ പ്ര​കാ​രം അ​ധി​ക​വി​ല വി​ത​ര​ണം ചെ​യ്തു.

സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ് ഓ​ര​ത്തേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് ജേ​ക്ക​ബ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​ല്‍ അ​ള​ന്ന ബി​ജു​മോ​ന്‍ ജോ​സ​ഫ് പാ​ല​യ്ക്ക​പ​റ​മ്പി​ന് അ​ധി​ക​വി​ല ന​ല്‍​കി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ത്തി​ല്‍ പാ​ല്‍ അ​ള​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് അ​ധി​ക വി​ല​യാ​യും ജീ​വ​ന​ക്കാ​രു​ടെ ബോ​ണ​സാ​യും സം​ഘം 3,45,000 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

മി​ക​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​നാ​യി ജ​ന​റ​ല്‍-​ബി​ജു​മോ​ന്‍ ജോ​സ​ഫ് പാ​ല​യ്ക്ക​പ​റ​മ്പി​ല്‍, വ​നി​ത- പൗ​ളി​ല്‍ ഗ​ര്‍​വാ​സീ​സ് ഇ​ട്ടം​പ​റ​മ്പി​ല്‍, പ​ട്ടി​ക​ജാ​തി-​ചെ​ല്ല​മ്മ ചി​റ​പ്പു​റം എ​ന്നി​വ​രെ മാ​ഞ്ഞൂ​ര്‍ ക്ഷീ​ര വി​ക​സ​ന ഓ​ഫീസ​ര്‍ ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജ് കെ.​എം. രാ​ജു, പൗ​ളി​ന്‍ ഗ​ര്‍​വാ​സീ​സ്, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ പി.​എം. ജോ​ര്‍​ജ്, വി.​വി. ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ന​ഷ്‌ടപ​രി​ഹാ​രം അ​പ​ര്യാ​പ്ത​മെ​ന്ന് ക​ർ​ഷ​ക​ർ

പ​ത്ത​നം​തി​ട്ട: പ്ര​കൃ​തി​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ഷ്ട​പ​രി​ഹാ​ര തു​ക കൂ​ട്ടി​യ​താ​യി സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും ഒ​രു സെ​ന്‍റ് നെ​ല്ല് കൃ​ഷി ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​നു ല​ഭി​ക്കു​ന്ന​ത് 68 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ പ​ത്തു​ വ​ർ​ഷ​ത്തി​നി​ടെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ച​ത് നാ​മ​മാ​ത്ര​മാ​ണ്. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷ​മാ​ണ് 25 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​ത്. ഇ​പ്പോ​ഴും പ​ല കാ​ർ​ഷി​ക വി​ള​ക​ളു​ടെ​യും ഉ​ത്പാ​ദ​ന​ച്ചെ​ല​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ തു​ക തു​ച്ഛ​മാ​ണെ​ന്ന് ഇ​ന്ന​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ​ത്തി​യ മ​ന്ത്രി ടി. ​സി​ദ്ദി​ഖി​നോ​ടു ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടു.

മു​ന്തി​യ ഇ​നം വാ​ഴ​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ഒ​രു കു​ല​യ്ക്ക് 30 മു​ത​ൽ 40 കി​ലോ വ​രെ ഭാ​രം വ​രും.​ നാ​ട​ൻ ഏ​ത്ത​ക്കാ​യ്ക്ക് 60 മു​ത​ൽ 80 വ​രെ ക​മ്പോ​ള​വി​ല​യു​ണ്ട്. കു​റ​ഞ്ഞ വി​ല നോ​ക്കി​യാ​ലും 1800 രൂ​പ ഒ​രു കു​ല​യ്ക്ക് ല​ഭി​ക്കും. പ​ക്ഷേ പ്ര​കൃ​തി ദു​ര​ന്ത ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​രു കു​ല​ച്ച വാ​ഴ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്100 രൂ​പ​യും കു​ല​യ്ക്കാ​ത്ത വാ​ഴ​യ്ക്ക് 75 രൂ​പയും മാ​ത്ര​മാ​ണ്. ചേ​ന, കാ​ച്ചി​ൽ, ചേ​മ്പ്, ക​പ്പ തു​ട​ങ്ങി​യ കി​ഴ​ങ്ങു​വ​ർ​ങ്ങ​ളു​ടെ​യും ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.
ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും കൃ​ഷി​ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ചെ​യ്യു​ന്ന​ത് പാ​ട്ട കൃ​ഷി​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ചെ​യ്യാ​ൻ ക​ഴി​യു​ക​യു​മി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ കൃ​ഷി​വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ലു​ണ്ടെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി.

മോ​ട്ടോ​റു​ക​ൾ ത​ക​ർ​ന്ന​ത് പു​നഃസ്ഥാ​പി​ക്കും

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ മോ​ട്ടോ​റു​ക​ളും ത​റ​ക​ളും ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​വ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം അ​നു​കൂ​ല​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് ഇ​ന്ന​ലെ തി​രു​വ​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​റ​പ്പു ന​ൽ​കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കാ​ൻ കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു വാ​ങ്ങി​യ ട്രാ​ക്ട​റു​ക​ൾ, ടില്ല​റു​ക​ൾ തു​ട​ങ്ങി​യ കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ൾ പ​ല​യി​ട​ത്തും തു​രു​ന്പെ​ടു​ത്ത് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്. ത​രി​ശ് ഭൂ​മി ക​ണ്ടെ​ത്തി ഡി​ജി​റ്റ​ലൈ​സ് ചെ​യ്യും. അ​വി​ടെ കൃ​ഷി ആ​രം​ഭി​ക്കും. വ​ന്യ​മൃ​ഗ ശ​ല്യം നേ​രി​ടു​ന്ന​തി​ന് വ​നം​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് കോ​ഴി​ക്കോട്ട് കോ​ൺ​ക്ലേ​വ് ന​ട​ത്തും. മൃ​ഗ​ങ്ങ​ളെ അ​ക​റ്റാ​നു​ള്ള ലേ​സ​ർ ലൈ​റ്റ്, ശ​ബ്ദം തു​ട​ങ്ങി​യ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ള​ക്കു​റി​ച്ച് കോ​ൺ​ക്ലേ​വ് ച​ർ​ച്ച ചെ​യ്യം.

സ്കൂ​ളു​ക​ളി​ൽ ക​തി​ർ ക്ല​ബ്

സ്കൂ​ളു​ക​ളി​ൽ കൃ​ഷി വ​കു​പ്പി​ന്‍റെ ക​തി​ർ ക്ല​ബ് പ​ദ്ധ​തി ആ​രം​ഭി​ക്കും. ആ​ദ്യ​ഘ​ട്ട​മാ​യി 500 സ്കൂ​ളു​ക​ളി​ൽ ന​ട‌​പ്പാ​ക്കും. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി സ്കൂ​ളി​ൽത​ന്നെ കൃ​ഷി ചെ​യ്യും. കൃ​ഷി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് വെ​യി​റ്റേ​ജ് മാ​ർ​ക്ക് ന​ൽ​കും. സ്കൂ​ളി​ലും വീ​ട്ടി​ലും കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ് പ​റ​ഞ്ഞു.

Kerala

പോര്‍ട്ടല്‍ തകരാര്‍: കര്‍ഷകര്‍ക്ക് നഷ്‌ടപരിഹാര അപേക്ഷ സമര്‍പ്പിക്കാനാകുന്നില്ല

ച​​​ങ്ങ​​​നാ​​​ശേ​​​രി: പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം മൂ​​​ലം കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച ക​​​ര്‍ഷ​​​ക​​​ര്‍ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കേ​​​ണ്ട എ​​​ഐ​​​എം​​​എ​​​സ് പു​​​തി​​​യ പോ​​​ര്‍ട്ട​​​ല്‍ കൃ​​​ത്യ​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കാ​​​ത്ത​​​ത് ക​​​ര്‍ഷ​​​ക​​​രെ ക​​​ടു​​​ത്ത സ​​​മ്മ​​​ര്‍ദ​​ത്തി​​​ലാ​​​ക്കു​​​ന്നു.

പോ​​​ര്‍ട്ട​​​ലി​​​ലെ സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ര്‍ കാ​​​ര​​​ണം അ​​​പേ​​​ക്ഷാ വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യാ​​​ന്‍ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ശ്ര​​​മി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തും കൃ​​​ഷി​​​ഭ​​​വ​​​നു​​​ക​​​ളി​​​ലും ഓ​​​ണ്‍ലൈ​​​ന്‍ സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ക​​​യ​​​റി​​​യി​​​റ​​​ങ്ങേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തും ക​​​ര്‍ഷ​​​ക​​​രു​​​ടെ സ​​​മ​​​യ​​​വും പ​​​ണ​​​വും ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​ന്നു.

പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ കാ​​​ലാ​​​വ​​​സ്ഥാ​​​ധി​​​ഷ്ഠി​​​ത വി​​​ള ഇ​​​ന്‍ഷു​​​റ​​​ന്‍സ് പ​​​ദ്ധ​​​തി​​​ക​​​ള്‍ക്കു​​​മാ​​​യി വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി എ​​​ഐ​​​എം​​​എ​​​സ് പോ​​​ര്‍ട്ട​​​ല്‍വ​​​ഴി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ​​​മ​​​ര്‍പ്പി​​​ച്ചി​​​ട്ടും പ​​​ല ക​​​ര്‍ഷ​​​ക​​​ര്‍ക്കും ഇ​​​തു​​​വ​​​രെ യാ​​​തൊ​​​രു ആ​​​നു​​​കൂ​​​ല്യ​​​വും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യും ശ​​​ക്ത​​​മാ​​​ണ്.

അ​​​പേ​​​ക്ഷ​​​യും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ത്താ​​​ന്‍ ക​​​ര്‍ഷ​​​ക​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍ അ​​​ര്‍ഹ​​​രാ​​​യ ക​​​ര്‍ഷ​​​ക​​​ര്‍ക്ക് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പു​​​ക​​​ള്‍ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് വോ​​​യ്​​​സ് ഓ​​​ഫ് ഗ്രേ​​​റ്റ​​​ര്‍ കു​​​ട്ട​​​നാ​​​ട് സം​​​ഘ​​​ട​​​ന അ​​​ഡ്മി​​​ന്‍ സോ​​​ണി​​​ച്ച​​​ന്‍ പു​​​ളി​​​ങ്കു​​​ന്ന് പ​​​റ​​​ഞ്ഞു.

District News

ക​ർ​ഷ​ക​ദി​നം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​റ​ള​ത്ത്

ഇ​രി​ട്ടി: ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക​ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​റ​ള​ത്ത് ന​ട​ക്കും. മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ആ​റ​ളം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ രാ​വി​ലെ 10ന് ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. രൂ​പീ​ക​ര​ണ യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ശോ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് ജി​മ്മി അ​ന്തി​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫി​സ​ർ തു​ള​സി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ റൈ​ഹാ​ന​ത്ത് സു​ബി, ജോ​ർ​ജ് ആ​ലം​പ​ള്ളി, ര​ജി​ത മാ​വി​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ജി ന​ടു​പ​റ​മ്പി​ൽ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സ​ന്ധ്യ, കൃ​ഷി ഓ​ഫി​സ​ർ ആ​ർ. രാ​ഹു​ൽ, പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ജോ​ഷി പാ​ല​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ക​ർ​ഷ​ക വി​ക​സ​ന​സ​മി​തി അം​ഗ​ങ്ങ​ൾ, ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ക​ർ​ഷ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നൂ​ത​ന കാ​ർ​ഷി​ക രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​റു​ക​ളും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ളും ഒ​രു​ക്കും. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്കും രൂ​പം ന​ൽ​കി.

District News

ക​ർ​ഷ​കരും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: തൊ​ഴി​ലാ​ളി ദ്രോ​ഹ ലേ​ബ​ർ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്കു​ക​യും മ​ഹാ​ത്മ ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പു​നഃസ്ഥാ​പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ബി​കെ​എം​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചി​റ്റ​യം ഗോ​പ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ ട്രേ​ഡ് യൂ​ണി​യ​ൻ സം​ഘ​ട​ന​ക​ളും ക​ർ​ഷ​ക - ക​ർ​ഷ​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ജ​യ​ൽ നി​റ​യ്ക്ക​ൽ സ​മ​ര​ത്തി​ന്‍റ് ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫീ​സ് ഉ​പ​രോ​ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഹെ​ഡ്‌​പോ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് അ​നു​കൂ​ല​മായ ​ന​യ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ന്തു​രു​ക​യാ​ണ്. 29 തൊ​ഴി​ലാ​ളി​നി​യ​മ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് നാ​ല് ലേ​ബ​ർ കോ​ഡു​ക​ൾ ന​ട​പ്പാ​ക്കി​യ​ത് തൊ​ഴി​ലാ​ളി​ക​ളെ​യും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളെ​യും ന​ശി​പ്പി​ക്കാ​നാ​ണെ​ന്ന് ചി​റ്റ​യം കു​റ്റ​പ്പെ​ടു​ത്തി. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ബി. ഹ​ർ​ഷ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ഐ​ടി​യു ജി​ല്ലാ പ്രസിഡന്‍റ് എ​സ്.​ഹ​രി​ദാ​സ്, എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ഡി. ​സ​ജി, ക​ർ​ഷ​ക സം​ഘം ജി​ല്ലാ​സെ​ക്ര​ട്ട​റി ആ​ർ. തു​ള​സീ​ധ​ര​ൻ പി​ള്ള , കി​സാ​ൻ സ​ഭാ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി. ജ​യ​ൻ, കെ​എ​സ്‌​കെ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി സി.​രാ​ധാ​കൃ​ഷ്ണ​ൻ, ബി​കെ​എം​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി.​ര​തീ​ഷ് കു​മാ​ർ, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ന്മാ​രാ​യ കെ.​സി.​രാ​ജ​ഗോ​പാ​ൽ, ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, രാ​ജ​ൻ സു​ലൈ​മാ​ൻ , ബ​ൻ​സി തോ​മ​സ്, പി.​ജെ.​അ​ജ​യ​കു​മാ​ർ, സു​നി​താ കു​ര്യ​ൻ, ഫ്രാ​ൻ​സ് വി.​ആന്‍റണി, കെ.​ഐ. ജോ​സ​ഫ് , ബൈ​ജു ഓ​മ​ല്ലൂ​ർ, ശ്യാ​മ​ശി​വ​ൻ, കെ.​അ​നി​ൽ​കു​മാ​ർ, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ന​ഷ്ട​പ​രി​ഹ​രം ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​കൾ ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​മാ​കു​ന്നു

ചാ​രും​മൂ​ട്: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ കൃ​ഷി​നാ​ശം സംഭവിച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടിക്ര​മ​ങ്ങ​ൾ മ​റ്റൊ​രു ദു​രി​ത​മാ​കു​ന്നു.​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. വി​ള​നാ​ശ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​ന് നി​ല​വി​ലു​ള്ള സ​ങ്കീ​ർ​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ർ​ഷ​ക​ർ ക്ക് ​വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്‌​ടി​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ചൂ​ണ്ടി​ക്കാട്ടി.

ന​ഷ്‌​ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും കൃ​ഷി​ഭ​വ​നു​ക​ളി​ലും സ​മ​ർ​പ്പി​ക്കേ​ണ്ട ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ, ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ​ക​ൾ, പോ​ക്കു​വ​ര​വ് രേ​ഖ​ക​ൾ, ബാ​ങ്ക് പാ​സ്ബു​ക്ക്, ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ​മാ​രു​ടെ സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ഭാ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യി ദി​വ​സ​ങ്ങ​ളോ​ളം ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യും സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്കാ​യി ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന​തും പ​രി​ശോ​ധ​ന​ക​ളു​ടെ പേ​രി​ൽ ന​ഷ്ട​പ​രി​ഹാ​രം മാ​സങ്ങ​ളോ​ളം വൈ​കു​ന്ന​തും ക​ർ​ഷ​ക​രെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ന്ന​താ​യി ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു.​

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽനി​ന്നും മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നും വാ​യ്പ​യെ​ടു​ത്ത് കൃ​ഷി ചെ​യ്ത​വ​രാ​ണ് മ​ഴ​ക്കെ​ടു​തി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​യ​ത്. വി​ള​നാ​ശ​ത്തെത്തു​ട​ർ​ന്ന് വാ​യ്പാ തി​രി​ച്ച​ട​വ് മു​ട​ങ്ങു​ക​യും പ​ലി​ശ വ​ർ​ധി​ക്കു​ക​യും ജ​പ്‌​തി നോ​ട്ടീ​സു​ക​ൾ ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഷ്ട‌​പ​രി​ഹാ​രം വേ​ഗ​ത്തി​ൽ​ല​ഭി​ക്കാ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്ക​മെ​ന്നാ​ണ് ക​ർ​ഷ​ക​രും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​പേ​ക്ഷാ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും​ഏ​ക ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ഓ​ൺ​ലൈ​നാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കി ആ​ധാ​ർ ബ​ന്ധി​പ്പി ച്ച ​ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ന​ഷ്ട​പ​രി​ഹാ​രം വേ​ഗ​ത്തി​ൽ ല​ഭി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

District News

കാ​ട്ടു​പ​ന്നി, കാ​ല​വ​ർ​ഷം, കൃ​ഷി നാ​ശം: ക​ർ​ഷ​ക​ർ​ക്ക് ക​ണ്ണീ​ർ​മ​ഴ

നെ​ടും​കു​ന്നം: മേ​ഖ​ല​യി​ലെ ക​ർ​ഷ​ക- നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. നെ​ടുംകു​ന്നം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കു​ട്ട​ത്തോ​ടെ എ​ത്തി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളാ​യി. മാ​ന്തു​രു​ത്തി, മു​ള​യം​വേ​ലി, കു​രു​ന്നം വേ​ലി, ഇ​ട​ത്തി നാ​ട്ടു​പ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം കാ​ട്ടു​പ​ന്നി​ക​ൾ ഇ​റ​ങ്ങി നി​ര​വ​ധി ക​ർ​ഷ​ക-​നാ​മ മാ​ത്ര ക​ർ​ഷ​ക​രു​ടെ മ​ര​ച്ചീ​നി, ഏ​ത്ത​വാ​ഴ​ക​ൾ, ക​മു​കു​ക​ൾ, ചേ​ന ചേ​മ്പ്, തെ​ങ്ങി​ൻ തൈ​ക​ൾ തു​ട​ങ്ങി​യ കാ​ർ​ഷി​ക, ഫ​ല​വൃ​ക്ഷ വി​ള​ക​ൾ ന​ശി​പ്പി​ക്കൽ പ​തി​വാ​ണ്.

ഇ​തി​നോ​ടൊ​പ്പം ആ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ത​ക​ർ​ത്തു പെ​യ്ത കാ​ല​വ​ർ​ഷ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​യ ന​ഷ്ടം. നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ക​ന​ത്ത നാ​ശ​മാ​ണ് സം​ഭ​വി​ച്ച​ത്. ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യാ​ലേ വ്യാ​പ​തി നി​ജ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​കു​മെ​ന്ന് കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കാ​ട്ടു​മൃ​ഗ​ങ്ങ​ൾ വ​രു​ത്തു​ന്ന കൃ​ഷി​ന​ഷ്ട​ത്തോ​ടൊ​പ്പം പ്ര​കൃ​തി​ക്ഷോ​ഭം മൂ​ല​മു​ണ്ടാ​കു​ന്ന ന​ഷ്ട​വും കൂ​ടി​യാ​കു​മ്പോ​ൾ ക​ർ​ഷ​ക​ർ ആ​കെ പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യാ​ണ്.

ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി ഏ​ത്ത​വാ​ഴ, ചേ​ന, കാ​ച്ചി​ൽ, ചേ​മ്പ് തു​ട​ങ്ങി​യ കൃ​ഷി ഇ​റ​ക്കി​യ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ചു.​ബി​ജു കോ​ഴി മ​ണ്ണി​ൽ, പു​ല്ലം​പ്ലാ​വി​ൽ ത​ങ്ക​ച്ച​ൻ, മ​ടി​യ കു​ന്നേ​ൽ വി​ജ​യ​ൻ, വെ​ണ്ണി​ക്കു​ളം ജോ​യി, മ​രു​തൂ​ർ പു​രു​ഷ​ൻ, തോ​ണി​പ്പാ​റ സാ​ബു, ക​ണ്ണോ​ത്ത് ബാ​ബു, രാ​ജു എ​ന്നി​വ​ർ​ക്ക് വ്യാ​പ​ക കൃ​ഷി​നാ​ശം ആ​ണ് സം​ഭ​വി​ച്ച​ത്.

Kerala

ക​​​​ർ‌​​​​ഷ​​​​ക​​​​ർ​​​​ക്കു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന

കൊ​​​ച്ചി: വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യു​​​​ള്ള ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കും കാ​​​​ത്തി​​​​രി​​​​പ്പി​​​​നു​​​​മൊ​​​​ടു​​​​വി​​​​ൽ പാ​​​​ൽ വി​​​​ല നാ​​​​ലു രൂ​​​​പ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത് ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു തെ​​​​ല്ല് ആ​​​​ശ്വാ​​​​സ​​​​മാ​​​​യെ​​​​ങ്കി​​​​ലും തൊ​​​​ട്ടു​​​പി​​​​ന്നാ​​​​ലെ കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​ല​​​​യും ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി.

ഉ​​​​ത്പാ​​​​ദ​​​​ന​​​ച്ചെ​​​​ല​​​​വ് ക്ര​​​​മാ​​​​തീ​​​​ത​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ പ​​​​ല​​​​രും ക്ഷീ​​​​ര​​​​മേ​​​​ഖ​​​​ല വി​​​​ട്ടു​​​​പോ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​ല​​​വ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ ഭാ​​​​രം ഈ ​​​​രം​​​​ഗ​​​​ത്തെ ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യാ​​​​കെ ത​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​താ​​​​ണ്.

കേ​​​​ര​​​​ള ഫീ​​​​ഡ്സ് ഉ​​​​ൾ​​​​പ്പെ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തു കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​പ​​​​ണി​​​​യി​​​​ലു​​​​ള്ള ചെ​​​​റു​​​​തും വ​​​​ലു​​​​തു​​​​മാ​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. സൈ​​​​ലേ​​​​ജ്, തീ​​​​റ്റ​​​​പ്പു​​​​ല്ല് എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​ല കൂ​​​​ടി​​​​യ​​​​തി​​​​നു​​​ പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് പാ​​​​യ്ക്ക​​​​റ്റു​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​ന്ന കാ​​​​ലി​​​​ത്തീ​​​​റ്റ​​​​യു​​​​ടെ​​​​യും വി​​​​ല​​​​യി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യ​​​​ത്.

സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ കേ​​​​ര​​​​ള ഫീ​​​​ഡ്സി​​​​ന്‍റെ വി​​​​വി​​​​ധ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളി​​​​ലു​​​​ള്ള കാ​​​​ലി​​​​ത്തീ​​​​റ്റ​​​​ക​​​​ൾ​​​​ക്ക് 70 രൂ​​​​പ​​​​യു​​​ടെ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​ന്ന​​​​ത്. 1574 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന ഡ​​​​യ​​​​റി റി​​​​ച്ചി​​​​ന്‍റെ 50 കി​​​​ലോ​​​​ഗ്രാം പാ​​​​യ്ക്ക​​​​റ്റി​​​​ന് 1644 രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. 1410 രൂ​​​​പ​​​​യ്ക്കു കി​​​​ട്ടി​​​​യി​​​​രു​​​​ന്ന 45 കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന്‍റെ പാ​​​​യ്ക്ക​​​​റ്റി​​​​ന്‍റെ വി​​​​ല 1480ലെ​​​​ത്തി.

കെ​​​​എ​​​​ഫ് എ​​​​ലൈ​​​​റ്റ്, മി​​​​ടു​​​​ക്കി കാ​​​​ലി​​​​ത്തീ​​​​റ്റ​​​​ക​​​​ൾ 50 കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന് യ​​​​ഥാ​​​​ക്ര​​​​മം 1540, 1440 രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​ച്ചു. ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​ർ കൂ​​​​ടു​​​​ത​​​​ലാ​​​​യി ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന കെ​​​​എ​​​​സ് കാ​​​​ലി​​​​ത്തീ​​​​റ്റ​​​​യു​​​​ടെ വി​​​​ല​​​​യും ഉ​​​​യ​​​​ർ​​​​ന്നു. 50 രൂ​​​​പ​​​വീ​​​​തം വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യ​​​​ത് അ​​​​ടു​​​​ത്തി​​​​ടെ​​​​യാ​​​​ണ്. മി​​​​ൽ​​​​മ​​​​യും കാ​​​​ലി​​​​ത്തീ​​​​റ്റ​​​​യു​​​​ടെ വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​നു​​​​ള്ള അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​ല ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്ന് കേ​​​​ര​​​​ള ഫീ​​​​ഡ്സ് ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​ബി. ശ്രീ​​​​കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു. അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ളാ​​​​യ ചോ​​​​ളം, സോ​​​​യ തു​​​​ട​​​​ങ്ങി​​​​വ​​​​യ്ക്ക് വി​​​​ല വ​​​​ർ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ആ​​​​ട്, കോ​​​​ഴി തീ​​​​റ്റ​​​​ക​​​​ൾ​​​​ക്കും ക​​​​ന്പ​​​​നി​​​​ക​​​​ൾ വി​​​​ല കൂ​​​​ട്ടി.

കേ​​​​ര​​​​ള ഫീ​​​​ഡ്സി​​​​ന്‍റെ അ​​​​തു​​​​ല്യം ലെ​​​​യ​​​​ർ മാ​​​​ഷ് 20 കി​​​​ലോ​​​​ഗ്രാം കോ​​​​ഴി​​​​ത്തീ​​​​റ്റ​​​​യ്ക്ക് 850 രൂ​​​​പ ന​​​​ൽ​​​​ക​​​​ണം. മ​​​​ഴ​​​​ക്കാ​​​​ല​​​​ത്തു വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്ന അ​​​​കി​​​​ടു​​​​വീ​​​​ക്കം, കു​​​​ള​​​​മ്പു​​​​രോ​​​​ഗം, ച​​​​ർ​​​​മ​​​​മു​​​​ഴ തു​​​​ട​​​​ങ്ങി​​​​യ രോ​​​​ഗ​​​​ങ്ങ​​​​ൾ ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളി​​​​ൽ പാ​​​​ൽ ഉ​​​​ത്പാ​​​​ദ​​​​നം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന്‍റെ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​രെ അ​​​​ല​​​​ട്ടു​​​​ന്പോ​​​​ഴാ​​​​ണ് കാ​​​​ലി​​​​ത്തീ​​​​റ്റ​​​​ക​​​​ളു​​​​ടെ വി​​​​ല വ​​​​ർ​​​​ധ​​​​ന​​​കൂ​​​​ടി​ എ​​​ത്തു​​​​ന്ന​​​​ത്.

District News

സെ​മി​നാ​റും ക​ര്‍​ഷ​ക​രു​മാ​യി മു​ഖാ​മു​ഖ​വും

എ​ട​ത്വ: കു​ട്ട​നാ​ട്ടി​ലെ ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ​വും പാ​രി​സ്ഥി​തി​ക വെ​ല്ലു​വി​ളി​ക​ളും ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ര​സ​ത​ന്ത്ര വി​ഭാ​ഗ​വും കോ​ഴി​ക്കോ​ട് സി​ഡ​ബ്ല്യുആ​ര്‍​ഡിഎ​മ്മും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ര്‍ ഇ​ന്ന് രാ​വി​ലെ 10 ന് ​ന​ട​ക്കും. കോ​ള​ജി​ലെ ഫാ. ​പു​ന്ന​പ്പാ​ടം ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സിഡ​ബ്ല്യുആ​ര്‍​ഡിഎം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​വി. അ​നി​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​ജി. ഇ​ന്ദു​ലാ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ടി​ജി​ന്‍ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ആ​ന്‍​സി ബി​ജോ​യ്, സം​സ്ഥാ​ന ത​ണ്ണീ​ര്‍​ത്ത​ട അ​ഥോ​റി​റ്റി പ്ര​തി​നി​ധി ഡോ. ​ജോ​ണ്‍ സി. ​മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി ക​ര്‍​ഷ​ക​ര്‍​ക്കാ​യി പ്ര​ത്യേ​ക മു​ഖാ​മു​ഖം പ​രി​പാ​ടി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൃ​ഷി​ഭ​വ​ന്‍ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഓ​ഫീ​സ​ര്‍ ടി.​എ​ല്‍. സ​ഞ്ജ​യ് ക​ര്‍​ഷ​ക​രു​മാ​യി സം​വ​ദി​ക്കും.

District News

റ​ബ​ർ, നെ​ൽ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സം

കോ​​ട്ട​​യം: ക​​ടു​​ത്ത സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​ക​​ള്‍​ക്കി​​ട​​യി​​ലും പു​​തു​​യു​​ഗ കേ​​ര​​ളം ല​​ക്ഷ്യ​​മി​​ട്ടു​​ള്ള ബ​​ജ​​റ്റി​​ല്‍ ജി​​ല്ല​​യ്ക്ക് നേ​​രി​​ട്ടു​​ള്ള വ​​ലി​​യ പ​​ദ്ധ​​തി​​ക​​ളും പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളു​​മി​​ല്ലെ​​ങ്കി​​ലും ക​​ര്‍​ഷ​​ക​​ര്‍​ക്ക് ആ​​ശ്വാ​​സ​​വും പ്ര​​തീ​​ക്ഷ​​യും. എ​​ങ്കി​​ലും കോ​​ട്ട​​യം നി​​വാ​​സി​​ക​​ള്‍ പ്ര​​തീ​​ക്ഷ​​യോ​​ടെ കാ​​ത്തി​​രു​​ന്ന ആ​​കാ​​ശ​​പാ​​ത യാ​​ഥാ​​ര്‍​ഥ്യ​​മാ​​ക്കു​​മെ​​ന്നും പ്ര​​വൃ​​ത്തി​​ക​​ള്‍ പു​​ന​​രാ​​രം​​ഭി​​ക്കു​​മെ​​ന്നു​​ള്ള പ്ര​​ഖ്യാ​​പ​​നം കോ​​ട്ട​​യ​​ത്തി​​നു ബ​​ജ​​റ്റി​​ലെ വി​​സ്മ​​യ​​മാ​​യി മാ​​റി.
റ​​ബ​​റി​​ന്‍റെ നാ​​ടാ​​യ കോ​​ട്ട​​യ​​ത്തെ ക​​ര്‍​ഷ​​ക​​ര്‍​ക്കും ബ​​ജ​​റ്റ് ആ​​ശ്വാ​​സം പ​​ക​​രു​​ന്ന​​താ​​ണ്. റ​​ബ​​ര്‍ പ്രൊ​​ഡ​​ക്‌​​ഷ​​ന്‍ ഇ​​ന്‍​സെ​​ന്‍റീ​​വ് സ്‌​​കീം പ്ര​​കാ​​രം താ​​ങ്ങു​​വി​​ല 200 രൂ​​പ​​യി​​ല്‍ നി​​ന്നും 250 രൂ​​പ​​യാ​​ക്കി​​യ​​ത് റ​​ബ​​ര്‍​ക​​ര്‍​ഷ​​ക​​ര്‍​ക്ക് വ​​ലി​​യ ആ​​ശ്വാ​​സം പ​​ക​​രു​​ന്ന കാ​​ര്യ​​മാ​​ണ്. നെ​​ല്ലു സം​​ഭ​​ര​​ണം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​ന്ന​​തി​​നും സം​​ഭ​​ര​​ണ വി​​ല ക​​ര്‍​ഷ​​ക​​ര്‍​ക്ക് കൃ​​ത്യ​​മാ​​യി ല​​ഭി​​ക്കു​​ന്ന​​തി​​നും ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു ബ​​ജ​​റ്റ് പ്ര​​ഖ്യാ​​പി​​ക്കു​​ന്നു.

റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് ആ​​ശ്വാ​​സം

ജി​​ല്ല​​യു​​ടെ സാ​​മ്പ​​ത്തി​​ക അ​​ടി​​ത്ത​​റ​​യാ​​യ റ​​ബ​​ര്‍ കൃ​​ഷി​​ക്ക് ബ​​ജ​​റ്റി​​ല്‍ വ​​ലി​​യ മു​​ന്‍​ഗ​​ണ​​ന​​യാ​​ണ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. റ​​ബ​​റി​​ന്‍റെ താ​​ങ്ങു​​വി​​ല 200 രൂ​​പ​​യി​​ല്‍ നി​​ന്ന് 250 രൂ​​പ​​യാ​​യി ഉ​​യ​​ര്‍​ത്തി​​യ​​ത് ജി​​ല​​യി​​ലെ ഭൂ​​രി​​ഭാ​​ഗം വ​​രു​​ന്ന മ​​ധ്യ​​വ​​ര്‍​ഗ, ചെ​​റു​​കി​​ട റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് വ​​ലി​​യ ആ​​ശ്വാ​​സം ന​​ല്‍​കു​​ന്ന പ്ര​​ഖ്യാ​​പ​​ന​​മാ​​ണി​​ത്.

നെ​​ല്‍​ക​​ര്‍​ഷ​​ക​​ര്‍​ക്ക്
പ്ര​​തീ​​ക്ഷ

അ​​പ്പ​​ര്‍​കു​​ട്ട​​നാ​​ട​​ന്‍ പ്ര​​ദേ​​ശ​​ത്ത് നെ​​ല്‍​ക​​ര്‍​ഷ​​ക​​ര്‍​ക്ക് പ്ര​​തീ​​ക്ഷ ന​​ല്‍​കു​​ന്ന പ്ര​​ഖ്യാ​​പ​​ന​​മാ​​ണ് ബ​​ജ​​റ്റി​​ലു​​ള്ള​​ത്. നെ​​ല്ലു​​സം​​ഭ​​ര​​ണം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​ന്ന​​തി​​നും സം​​ഭ​​ര​​ണ​​വി​​ല കൃ​​ത്യ​​മാ​​യി ല​​ഭി​​ക്കു​​ന്ന​​തി​​നും ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നാ​​ണ് ബ​​ജ​​റ്റി​​ല്‍ പ​​റ​​യു​​ന്ന​​ത്. എ​​ന്നാ​​ല്‍ നെ​​ല്‍​ക​​ര്‍​ഷ​​ക സം​​ര​​ക്ഷ​​ണ സ​​മി​​തി ഉ​​ള്‍​പ്പെ​​ടെ ക​​ര്‍​ഷ​​ക​​ര്‍ നി​​ര​​ന്ത​​രം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന റി​​വോ​​ള്‍​വിം​​ഗ് ഫ​​ണ്ടി​​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ ബ​​ജ​​റ്റി​​ല്‍ പ്ര​​ത്യേ​​ക പ​​രാ​​മ​​ര്‍​ശം ഇ​​ല്ലാ​​ത്ത​​ത് ക​​ര്‍​ഷ​​ക​​രെ നി​​രാ​​ശ​​രാ​​ക്കി​​യി​​ട്ടു​​ണ്ട്.

എ​​രു​​മേ​​ലി വി​​ക​​സി​​ക്കും

തീ​​ര്‍​ഥാ​​ട​​ന ടൂ​​റി​​സ​​ത്തെ ആ​​ഗോ​​ള നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് ഉ​​യ​​ര്‍​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​​ത്തെ തി​​രു​​പ്പ​​തി മോ​​ഡ​​ലി​​ല്‍ വി​​ക​​സി​​പ്പി​​ക്കു​​മെ​​ന്ന് ബ​​ജ​​റ്റി​​ല്‍ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ശ​​ബ​​രി​​മ​​ല​​യു​​ടെ പ്ര​​ധാ​​ന ഇ​​ട​​ത്താ​​വ​​ള​​മാ​​യ എ​​രു​​മേ​​ലി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ഇ​​ന്‍​ഫ്രാ​​സ്ട്ര​​ക്ച​​ര്‍ വി​​ക​​സ​​ന​​ത്തി​​നും തീ​​ര്‍​ഥാ​​ട​​ക സൗ​​ക​​ര്യ​​ങ്ങ​​ള്‍​ക്കും പ​​ദ്ധ​​തി വ​​ന്‍​തോ​​തി​​ല്‍ ഗു​​ണം ചെ​​യ്യും.

ടൂ​​റി​​സം കു​​തി​​ക്കും

ജീ​​വി​​താ​​നു​​ഭ​​വ വി​​നോ​​ദ​​സ​​ഞ്ചാ​​ര മേ​​ഖ​​ല​​യ്ക്കാ​​ണ് ബ​​ജ​​റ്റി​​ല്‍ പ്രാ​​മു​​ഖ്യം ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന​​ത്. കു​​മ​​ര​​കം, ഇ​​ല്ലി​​ക്ക​​ല്‍​ക്ക​​ല്ല്, ഇ​​ല​​വീ​​ഴാ​​പൂ​​ഞ്ചി​​റ എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളും ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ളാ​​യ കു​​മ​​ര​​കം, അ​​യ്മ​​നം, ആ​​ര്‍​പ്പൂ​​ക്ക​​ര, എ​​ഴു​​മാ​​ന്തു​​രു​​ത്ത്, വൈ​​ക്കം പ്ര​​ദേ​​ശ​​ങ്ങ​​ളും ടൂ​​റി​​സം രം​​ഗ​​ത്ത് കു​​തി​​ച്ചു​​യ​​രും.

ടൂ​​റി​​സ​​ത്തെ വ്യ​​വ​​സാ​​യ​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും വ്യ​​വ​​സാ​​യ​​ങ്ങ​​ള്‍​ക്ക് ല​​ഭി​​ക്കു​​ന്ന എ​​ല്ലാ ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും ല​​ഭി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത് കു​​മ​​ര​​ക​​ത്തെ ടൂ​​റി​​സ​​ത്തി​​നു മു​​ത​​ല്‍​ക്കൂ​​ട്ടാ​​കും.

കേ​​ര​​ള​​ത്തി​​ന്‍റെ ത​​ന​​തു പാ​​ര​​മ്പ​​ര്യ​​വും ഭ​​ക്ഷ്യ​​സം​​സ്‌​​ക​​ര​​ണ​​വും സാം​​സ്‌​​കാ​​രി​​ക​​വും പൈ​​തൃ​​ക​​വും സം​​ര​​ക്ഷി​​ച്ചു തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ക്കു​​ന്ന ക​​മ്മ്യൂ​​ണി​​റ്റി അ​​ധി​​ഷ്ഠി​​ത ടൂ​​റി​​സം ഹ​​ബ്ബു​​ക​​ള്‍, സ്ത്രീ​​ക​​ള്‍ ന​​യി​​ക്കു​​ന്ന ടൂ​​റി​​സം സം​​രം​​ഭ​​ങ്ങ​​ള്‍, ഹോം ​​സ്റ്റേ​​ക​​ള്‍ എ​​ന്നി​​വ​​യു​​ടെ പ്രോ​​ത്സാ​​ഹ​​നം ജി​​ല്ല​​യി​​ലെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സം പ​​ദ്ധ​​തി​​ക്ക് ക​​രു​​ത്താ​​കും.

ക​​യ​​ര്‍​മേ​​ഖ​​ല ശ​​ക്തി​​പ്പെ​​ടും

വൈ​​ക്കം ഉ​​ള്‍​പ്പെ​​ടു​​ന്ന ക​​യ​​ര്‍ മേ​​ഖ​​ല​​യ്ക്ക് 107.64 കോ​​ടി രൂ​​പ​​യാ​​ണ് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ക​​യ​​ര്‍ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​പ​​ണി ഉ​​റ​​പ്പു വ​​രു​​ത്തു​​ന്ന​​തി​​നാ​​യി വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് ക​​യ​​റ്റു​​മ​​തി വ​​ര്‍​ധി​​പ്പി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ സ​​ഹാ​​യം ന​​ല്‍​കും. വി​​പ​​ണി വി​​ക​​സ​​ന സ​​ഹാ​​യ​​മാ​​യി 10 കോ​​ടി​​യും അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്. വി​​ല​​സ്ഥി​​ര​​താ ഫ​​ണ്ടാ​​യി 35 കോ​​ടി​​യും അ​​നു​​വ​​ദി​​ച്ചു.

National

ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് വ്യാ​പാ​ര​ക്ക​രാ​ർ ക​ർ​ഷ​ക​വി​രു​ദ്ധം: അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡു​​​​മാ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​പ്പി​​​​ട്ട സ്വാ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റി​​​​ലൂ​​​​ടെ ക​​​​ർ​​​​ഷ​​​​ക​​​​താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ ആ​​​​ഗോ​​​​ള​​​​ശ​​​​ക്തി​​​​ക​​​​ൾ​​​​ക്കു പ​​​​ണ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി അ​​​​ഖി​​​​ലേ​​​​ന്ത്യ കി​​​​സാ​​​​ൻ സ​​​​ഭ .

മോ​​​​ദി​​​​സ​​​​ർ​​​​ക്കാ​​​​ർ മു​​​​ന്പ് ഒ​​​​പ്പി​​​​ട്ട പ​​​​ല ക​​​​രാ​​​​റു​​​​ക​​​​ളു​​​​ടെ​​​​യും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​ണു ഈ ​​​​ക​​​​രാ​​​​റെ​​​​ന്നും ക​​​​ർ​​​​ഷ​​​​ക​​​​രോ​​​​ടു​​​​ള്ള വി​​​​ദ്വേ​​​​ഷ​​​​വും സാ​​​​മ്രാ​​​​ജ്യ​​​​ത്വ​​​​ത്തോ​​​​ടു​​​​ള്ള വി​​​​ധേ​​​​യ​​​​ത്വ​​​​വു​​​​മാ​​​​ണ് തെ​​​​ളി​​​​യു​​​​ന്ന​​​​തി​​​​നും സം​​​​ഘ​​​​ട​​​​ന കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

Business

കര്‍ഷകര്‍ക്ക് പൈനാപ്പിള്‍ മധുരിക്കുന്നില്ല; വില കുത്തനെ ഇടിഞ്ഞു

കോ​ട്ട​യം: പൈ​നാ​പ്പി​ള്‍ വി​ള​വെ​ടു​പ്പ് എ​ത്തി​യ​തോ​ടെ തു​ള്ളി മ​ധു​രി​ക്കാ​തെ ക​ര്‍ഷ​ക​ര്‍ വ​ന്‍ ന​ഷ്ട​ത്തി​ല്‍. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍ഷ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും പൈ​നാ​പ്പി​ളി​ന്‍റെ വി​ല കു​ത്ത​നെ ഇ​ടി​ച്ചു. പ്രീ​മി​യം കൈ​ത​ച്ച​ക്ക കി​ലോ​യ്ക്ക് നി​ല​വി​ല്‍ വി​ല 26 രൂ​പ. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ സ​മ​യം 50 രൂ​പ. 2024ല്‍ 49 ​രൂ​പ. ഇ​ന്ധ​ന​ക്ഷാ​മ​ത്തെ​ത്തു​ട​ര്‍ന്ന് വ​ട​ക്കേ ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള ട്ര​ക്കു​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞ​താ​ണ് സീ​സ​ണി​ലെ പ്ര​ധാ​ന പ​രി​മി​തി.

റ​സ്റ്റ​റ​ന്‍റു​ക​ള്‍ അ​ട​ഞ്ഞ​തോ​ടെ പൈ​നാ​ളി​ന് ലോ​ക്ക​ല്‍ ആ​വ​ശ്യ​ക്കാ​ര്‍ കു​റ​ഞ്ഞു. ആ​ഴ്ച​ക​ള്‍ നീ​ണ്ട യാ​ത്ര​യി​ല്‍ ഭ​ക്ഷ​ണം കി​ട്ടാ​നു​ള്ള പ​രി​മി​ധി​യും ട്ര​ക്ക് ജീ​വ​ന​ക്കാ​രെ വ​ല​യ്ക്കു​ന്നു. വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ വി​വാ​ഹ​സീ​സ​ണ്‍ വ​രി​ക​യാ​ണ്. ട്ര​ക്കു​വ​ര​വ് നി​ല​യ്ക്കു​ന്ന​തോ​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നും ആ​വ​ശ്യ​ക്കാ​രി​ല്ലാ​താ​കും.

വി​മാ​ന സ​ര്‍വീ​സു​ക​ള്‍ ദി​വ​സേ​ന റ​ദ്ദാ​ക്കു​ന്ന​തി​നാ​ല്‍ ഗ​ള്‍ഫി​ലേ​ക്കും പൈ​നാ​പ്പി​ള്‍ ക​യ​റ്റു​മ​തി ന​ട​ക്കു​ന്നി​ല്ല. റം​സാ​ന്‍, ഹോ​ളി വേ​ള​യി​ല്‍ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​ത്തു​ട​ര്‍ന്ന് പൈ​നാ​പ്പി​ള്‍ ഇ​രു​പ​തു ദി​വ​സം വൈ​കി​യാ​ണ് പാ​ക​മാ​യ​ത്. ഇ​തോ​ടെ കൈ​ത​ച്ച​ക്ക​യ്ക്ക് വി​പ​ണി​യും വി​ല്പ​ന​യു​മി​ല്ല.

120 ദി​വ​സ​മാ​ണ് ശ​രാ​ശ​രി വി​ള​വു​കാ​ലം. റം​സാ​നും ഹോ​ളി​യും ഒ​രേ​സ​മ​യം വ​ന്ന​ത് ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കു​ള്ള ലോ​റി സ​ര്‍വീ​സു​ക​ളെ ബാ​ധി​ച്ചു. വി​ഷു​വി​നും കാ​ര്യ​മാ​യ വില്പ​ന നാ​ട്ടി​ലും മ​റു​നാ​ട്ടി​ലും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. റ​ബ​ര്‍ ഇ​ട​വി​ള​യാ​യും ത​നി​ച്ചും കേ​ര​ള​ത്തി​ല്‍ ഏ​ക​ദേ​ശം 60,000 ഏ​ക്ക​ര്‍ പൈ​നാ​പ്പി​ള്‍ കൃ​ഷി ന​ട​ക്കു​ന്നു​ണ്ട്.

ഏ​ക​ദേ​ശം ആ​റു ല​ക്ഷം ട​ണ്‍ പൈ​നാ​പ്പി​ള്‍ വി​ള​യി​ക്കു​ന്ന​തി​ലൂ​ടെ 2000 കോ​ടി​യു​ടെ വ​രു​മാ​ന​മു​ണ്ട്. തോ​ട്ടം മൂ​ന്നു വ​ര്‍ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​യി​റ​ക്കു​ന്ന​വ​ര്‍ക്ക് ഒ​ന്നാം വ​ര്‍ഷം ഏ​ക്ക​റി​ന് ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ചെ​ല​വു​ണ്ട്. ര​ണ്ടും മൂ​ന്നും വ​ര്‍ഷ​ങ്ങ​ളി​ലും ഏ​ക്ക​റി​ന് ഒ​രു ല​ക്ഷം രൂ​പ മു​ട​ക്കു​വ​രും. ആ​ദ്യ ര​ണ്ടു വ​ര്‍ഷ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ക​ര്‍ഷ​ക​ര്‍ക്ക് കാ​ര്യ​മാ​യ വി​ള​വു ല​ഭി​ക്കു​ക.

ലോ​ണെ​ടു​ത്തും ക​ടം​വാ​ങ്ങി​യും വ​ലി​യ അ​ള​വി​ല്‍ കൃ​ഷി​യി​റ​ക്കി​യ പാ​ട്ട​ക​ര്‍ഷ​ക​ര്‍ക്ക് ഭീ​മ​മാ​യ ന​ഷ്ട​മാ​ണ് ഈ ​സീ​സ​ണി​ലു​ണ്ടാ​വു​ക. കൂ​ലി​ച്ചെ​ല​വ്, വെ​ള്ളം, വ​ളം, ക​ന്നാ​ര തൈ ​എ​ന്നി​വ​യു​ടെ ചെ​ല​വ് ഓ​രോ വ​ര്‍ഷ​വും വ​ര്‍ധി​ക്കു​ക​യാ​ണ്. അ​ഞ്ചു വ​ര്‍ഷ​ത്തി​നു​ള്ള​ല്‍ കൃ​ഷി ചെ​ല​വി​ല്‍ 50 ശ​ത​മാ​ന​ത്തോ​ളം വ​ര്‍ധ​ന​വു​ണ്ട്.​ഇ​തി​നൊ​പ്പം കൈ​ത​കൃ​ഷി​യി​ലെ പ​തി​വു ജോ​ലി​ക്കാ​രാ​യ ബം​ഗാ​ളി​ക​ള്‍ ഒ​ന്ന​ട​ങ്കം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​തും വി​ള​വെ​ടു​പ്പ് പ്ര​ത​സ​ന്ധി​യി​ലാ​ക്കി.

പൈ​നാ​പ്പി​ള്‍ വി​പ​ണി​യി​ല്‍ നാ​ലു വ​ര്‍ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലേ​ക്കാ​ണ് വി​ല​യി​ടി​ഞ്ഞ​ത്. സ്‌​പെ​ഷ​ല്‍ ഗ്രേ​ഡ് പൈ​നാ​പ്പി​ളി​നു ക​ഴി​ഞ്ഞ വ​ര്‍ഷം കി​ലോ​യ്ക്ക് 52 രൂ​പ​യു​ണ്ടാ​യി​രു​ന്ന​തു നി​ല​വി​ല്‍ 34 രൂ​പ മാ​ത്ര​മാ​ണ്. സെ​ല​ക്ഷ​ന് ക​ഴി​ഞ്ഞു​ള്ള ചെ​റു പൈ​നാ​പ്പി​ളു​ക​ള്‍ക്ക് കി​ലോ 15 രൂ​പ​യി​ലേ​ക്ക് വി​ല താ​ഴ്ന്നു.

Kerala

അറിയണം, കര്‍ഷകരുടെ കദനം

കോ​​​​​​ട്ട​​​​​​യം: എ​​​​​​ല്‍ഡി​​​​​​എ​​​​​​ഫ് സ​​​​​​ര്‍ക്കാ​​​​​​രി​​​​​​ന്‍റെ ഭ​​​​​​ര​​​​​​ണ​​​​​​നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​ര​​​​​​സ്യ​​​​​​പ​​​​​​ത്രി​​​​​​ക ക​​​​​​ള​​​​​​ര്‍ഫു​​​​​​ളാ​​​​​​ക്കി ഇ​​​​​​ന്ന​​​​​​ലെ മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ച​​​​​​പ്പോ​​​​​​ള്‍ കാ​​​​​​ര്‍ഷി​​​​​​ക കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ നി​​​​​​ല​​​​​​വി​​​​​​ളി​​​​​​യും നെ​​​​​​ടു​​​​​​വീ​​​​​​ര്‍പ്പും അ​​​​​​തി​​​​​​ലൊ​​​​​​രു വ​​​​​​രി പോ​​​​​​ലും ഇ​​​​​​ടം​​​​​​പി​​​​​​ടി​​​​​​ച്ചി​​​​​​ല്ല.

വി​​​​​​ക​​​​​​സ​​​​​​നവി​​​​​​സ്മ​​​​​​യ പ​​​​​​ട്ടി​​​​​​ക പ​​​​​​ര​​​​​​സ്യ​​​​​​പ്പെ​​​​​​ടു​​​​​​ത്തിയ ദി​​​​​​വ​​​​​​സം പാ​​​​​​ട​​​​​​ത്ത് കൊ​​​​​​യ്തുകൂ​​​​​​ട്ടി​​​​​​യ നെ​​​​​​ല്ല് ആ​​​​​​ര് കൈ​​​​​​യേ​​​​​​ല്‍ക്കു​​​​​​മെ​​​​​​ന്നും എ​​​​​​ന്നു വി​​​​​​ല കി​​​​​​ട്ടു​​​​​​മെ​​​​​​ന്നും അ​​​​​​റി​​​​​​യാ​​​​​​തെ ക​​​​​​ണ്ണീ​​​​​​രൊ​​​​​​ഴു​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് നാ​​​​​​ടി​​​​​​ന് അ​​​​​​ന്നം വി​​​​​​ള​​​​​​യി​​​​​​ക്കു​​​​​​ന്ന ര​​​​​​ണ്ട​​​​​​ര ല​​​​​​ക്ഷം നെ​​​​​​ല്‍ക​​​​​​ര്‍ഷ​​​​​​ക​​​​​​ര്‍. ഈ ​​​​​​സീ​​​​​​സ​​​​​​ണ്‍ മു​​​​​​ത​​​​​​ല്‍ മി​​​​​​ല്ലു​​​​​​കാ​​​​​​രെ ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ​​​​​​സം​​​​​​ഘ​​​​​​ങ്ങ​​​​​​ളും സ​​​​​​പ്ലൈ​​​​​​കോ​​​​​​യും നേ​​​​​​രി​​​​​​ട്ട് നെ​​​​​​ല്ല് സം​​​​​​ഭ​​​​​​രി​​​​​​ച്ച വി​​​​​​ല രൊ​​​​​​ക്കം ന​​​​​​ല്‍കു​​​​​​മെ​​​​​​ന്ന സ​​​​​​ര്‍ക്കാ​​​​​​ര്‍ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം ജ​​​​​​ല​​​​​​രേ​​​​​​ഖ​​​​​​യാ​​​​​​യി.

ഒ​​​​​​രു കി​​​​​​ലോ റ​​​​​​ബ​​​​​​റി​​​​​​ന് 250 രൂ​​​​​​പ ത​​​​​​റ​​​​​​വി​​​​​​ല ന​​​​​​ല്‍കു​​​​​​മെ​​​​​​ന്ന് 2021ല്‍ ​​​​​​എ​​​​​​ല്‍എ​​​​​​ഡി​​​​​​എ​​​​​​ഫ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു പ​​​​​​ത്രി​​​​​​ക​​​​​​യി​​​​​​ല്‍ എ​​​​​​ഴു​​​​​​തി​​​​​​വ​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും വാ​​​​​​ക്കു​​​​​​ പാ​​​​​​ലി​​​​​​ച്ചി​​​​​​ല്ല. സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ 941 പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്തു​​​​​​ക​​​​​​ളി​​​​​​ല്‍ 200 പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്തു​​​​​​ക​​​​​​ള്‍ രൂ​​​​​​ക്ഷ​​​​​​മാ​​​​​​യ വ​​​​​​ന്യ​​​​​​മൃ​​​​​​ഗ​​​​​​ഭീ​​​​​​ഷ​​​​​​ണി​​​​​​യി​​​​​​ലാ​​​​​​ണ്. ക​​​​​​ഴി​​​​​​ഞ്ഞ പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടി​​​​​​നു​​​​​​ള്ളി​​​​​​ല്‍ 1500 പേ​​​​​​ര്‍ക്ക് വ​​​​​​ന്യ​​​​​​മൃ​​​​​​ഗ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ജീ​​​​​​വ​​​​​​ന്‍ പൊ​​​​​​ലി​​​​​​ഞ്ഞു.

പ​​​​​​ഴം, പ​​​​​​ച്ച​​​​​​ക്ക​​​​​​റി​​​​​​ക​​​​​​ള്‍ക്ക് വി​​​​​​ല​​​​​​യും വി​​​​​​പ​​​​​​ണി​​​​​​യും ഒ​​​​​​രു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ല്‍ സ​​​​​​ര്‍ക്കാ​​​​​​ര്‍ സംവിധാനങ്ങൾ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ടു. പ്ര​​​​​​കൃ​​​​​​തി​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തി​​​​​​ലും വ​​​​​​ര​​​​​​ള്‍ച്ച​​​​​​യി​​​​​​ലു​​​​​​മു​​​​​​ണ്ടാ​​​​​​യ കൃ​​​​​​ഷി​​​​​​നാ​​​​​​ശ​​​​​​ത്തി​​​​​​ന് ന​​​​​​ഷ്ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം ന​​​​​​ല്‍കാ​​​​​​നോ കാ​​​​​​ര്‍ഷി​​​​​​ക ഇ​​​​​​ന്‍ഷ്വറ​​​​​​ന്‍സ് ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​നോ സാ​​​​​​ധി​​​​​​ച്ചി​​​​​​ല്ല.

കാ​​​​​​ലി​​​​​​ത്തീ​​​​​​റ്റ​​​​​​യ്ക്കും മ​​​​​​രു​​​​​​ന്നി​​​​​​നും വി​​​​​​ല കു​​​​​​ത്ത​​​​​​നെ ക​​​​​​യ​​​​​​റി​​​​​​യ​​​​​​തോ​​​​​​ടെ പി​​​​​​ടി​​​​​​ച്ചു​​​​​​നി​​​​​​ല്‍പ്പി​​​​​​ല്ലാ​​​​​​തെ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് അ​​​​​​ര ല​​​​​​ക്ഷം ക്ഷീ​​​​​​ര​​​​​​ക​​​​​​ര്‍ഷ​​​​​​ക​​​​​​രാ​​​​​​ണ് കാ​​​​​​ലി​​​​​​ക​​​​​​ളെ വി​​​​​​റ്റ് തൊ​​​​​​ഴു​​​​​​ത്ത് കാ​​​​​​ലി​​​​​​യാ​​​​​​ക്കി​​​​​​യ​​​​​​ത്.

District News

ക​ടുത്ത വ​ര​ൾ​ച്ചയിൽ വാ​ഴ​ക്കൃഷി ന​ശി​ച്ചു ന​ഷ്‌ടപ​രി​ഹാ​രം തേ​ടി ക​ർ​ഷ​ക​ർ

നെ​​ടും​​കു​​ന്നം: നെ​​ടും​​കു​​ന്നം ഫാ​​ർ​​മേ​​ഴ്‌​​സ് ക്ല​​ബ്‌ സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ഞ്ച് ഏ​​ക്ക​​റോ​​ളം സ്ഥ​​ല​​ത്ത് കൃ​​ഷി ചെ​​യ്ത 3000 ത്തോ​​ളം ഏ​ത്ത​​വാ​​ഴ വ​​ര​​ൾ​​ച്ച മൂ​​ലം ന​​ശി​​ച്ചു.

മ​​ഴ​​യു​​ടെ അ​​ഭാ​​വ​​വും കാ​​ലാ​​വ​​സ്ഥ വ്യ​​തി​​യാ​​ന​​വും ക​​ന​​ത്ത ചൂ​​ടു​​മാ​​ണ് കൃ​​ഷി ന​​ശി​​ക്കാ​​ൻ കാ​​ര​​ണം.​ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ഏ​​ത്ത​​വാ​​ഴ കു​​ല​​ക​​ൾ ഒ​​ടി​​ഞ്ഞു​​വീ​​ണ് ന​​ശി​​ച്ചു.
വ​​ര​​ൾ​​ച്ച​മൂ​​ലം ന​​ശി​​ച്ച വാ​​ഴ​​ത്തോ​​ട്ടം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം എ​​ൻ.​ അ​​ജി​​ത് മു​​തി​​ര​​മ​​ല, കൃ​​ഷി വ​​കു​​പ്പ് ജി​​ല്ലാ ഓ​​ഫീ​​സ​​ർ ഡോ. ​​ലെ​​ൻ​​സി തോ​​മ​​സ്, കോ​​ട്ട​​യം കൃ​​ഷി ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ പി.​​ജി. സീ​​ന, വാ​​ഴൂ​​ർ കൃ​​ഷി അ​​സി​.​ഡ​​യ​​റ​​ക്ട​​ർ സി​​മി ഇ​​ബ്രാ​​ഹിം, നെ​​ടും​​കു​​ന്നം കൃ​​ഷി ഓ​​ഫീ​​സ​​ർ അ​​നി​​ൽ സെ​​ബാ​​സ്റ്റ്യ​​ൻ എ​​ന്നി​​വ​​ർ സ​​ന്ദ​​ർ​​ശി​​ച്ചു. നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് വ​​ര​​ൾ​​ച്ചാ​​ബാ​​ധി​​ത പ്ര​​ദേ​​ശ​​മാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്ന് നെ​​ടും​​കു​​ന്നം ഫാ​​ർ​​മേ​​ഴ്‌​​സ് സൊ​​സൈ​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു.


സൊ​​സൈ​​റ്റി പ്ര​​സി​​ഡ​​ന്‍റ് വി.​വി. സാ​​ബു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പി.​​സി. മാ​​ത്യു, വി. ​​എ. ചാ​​ക്കോ, സി.​​ബി. സ​​ദാ​​ശി​​വ​​ൻ , കെ.​​ഡി. സാ​​ബു, ജോ​​സ​​ഫ് ജോ​​ൺ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Kerala

ക​ർ​ഷ​ക​രു​മാ​യി സം​വ​ദി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് പേ​രാ​വൂ​രി​ൽ

ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളു​​​മാ​​​യും ക​​​ർ​​​ഷ​​​ക​​​രു​​​മാ​​​യും സം​​​വ​​​ദി​​​ക്കാ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി എം​​​പി ഇ​​​ന്ന് പേ​​​രാ​​​വൂ​​​രി​​​ലെ​​​ത്തും.

ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി കോ​​​ൺ​​​ഗ്ര​​​സ് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തി​​വ​​​രു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളു​​​ടെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് രാ​​​ഹു​​​ൽ ഗാ​​​ന്ധി സം​​​വാ​​​ദം ന​​​ട​​​ത്താ​​​നെ​​​ത്തു​​​ന്ന​​​ത്.

രാ​​​വി​​​ലെ 11 ന് ​​​പേ​​​രാ​​​വൂ​​​ർ തൊ​​​ണ്ടി​​​യി​​​ലെ പാ​​​രി​​​ഷ് ഹാ​​​ളി​​​ലാ​​ണു ക​​​ർ​​​ഷ​​​ക നേ​​​താ​​​ക്ക​​​ളു​​​മാ​​​യും ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും സം​​​വാ​​​ദം. ​മ​​​ല​​​യോ​​​ര ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ എ​​​ത്തി​​​ക്കു​​​ക എ​​​ന്നു​​​ള്ള​​​താ​​​ണ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യം.

പേ​​​രാ​​​വൂ​​​ർ സെ​​​ന്‍റ് ജോ​​​സ​​​ഫ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ജി​​​മ്മി ജോ​​​ർ​​​ജ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലാ​​​ണ് രാ​​​ഹു​​​ൽ ഗാ​​​ന്ധി എ​​​ത്തു​​​ക. സം​​​വാ​​​ദ​​​ത്തി​​​നു ശേ​​​ഷം വ​​​യ​​​നാ​​​ട്ടി​​​ലേ​​​ക്കു പോ​​​കു​​​ന്ന രാ​​​ഹു​​​ൽ ഗാ​​​ന്ധി ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ന് ഇ​​​ര​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്ക് കോ​​​ൺ​​​ഗ്ര​​​സ് നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കു​​​ന്ന വീ​​​ടു​​​ക​​​ളു​​​ടെ ശി​​​ലാ​​​സ്ഥാ​​​പ​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

District News

വേ​ന​ൽ ക​ന​ക്കു​ന്നു ; ജി​ല്ല​യി​ലെ കൃ​ഷി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചൂ​ട് അ​സ​ഹ്യ​മാ​യി വ​ർ​ധി​ക്കു​ക​യും വേ​ന​ൽ മ​ഴ ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ ജി​ല്ല​യി​ലെ കൃ​ഷി മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്നു.

ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന കു​രു​മു​ള​ക്, കാ​പ്പി, വാ​ഴ തു​ട​ങ്ങി​യ വി​ള​ക​ളു​ടെ വ​ള​ർ​ച്ച​യെ നി​ല​വി​ലെ കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളാ​യി ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​ന്ന​തും മ​ണ്ണി​ലെ ഈ​ർ​പ്പം വേ​ഗ​ത്തി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​തു​മാ​ണ് പ്ര​ധാ​ന പ്ര​ശ്നം.

കു​രു​മു​ള​ക് തോ​ട്ട​ങ്ങ​ളി​ൽ വ​ള്ളി​ക​ൾ ഉ​ണ​ങ്ങി വീ​ഴു​ന്ന അ​വ​സ്ഥ​യും കാ​പ്പി തോ​ട്ട​ങ്ങ​ളി​ൽ പു​തി​യ കൊ​ന്പു​ക​ളു​ടെ വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​യ​തും ക​ർ​ഷ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. വാ​ഴ കൃ​ഷി​യി​ൽ ഇ​ല​ക​ൾ ക​രി​ഞ്ഞു പോ​കു​ന്ന​തും വി​ള​വി​ൽ കു​റ​വ് ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​ർ​ക്കും ആ​വ​ശ്യ​മാ​യ ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു. ചെ​റു​കി​ട ക​ർ​ഷ​ക​ർ മ​ഴ​യെ ആ​ശ്ര​യി​ച്ചു​ള്ള കൃ​ഷി​യി​ലാ​ണ് ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കി​ണ​റു​ക​ളും ചെ​റു​കു​ള​ങ്ങ​ളും വ​റ്റി​ത്തു​ട​ങ്ങി​യ​തോ​ടെ ജ​ല ല​ഭ്യ​ത തീ​രെ കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.വേ​ന​ൽ​മ​ഴ വൈ​കു​ന്ന​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കു​മെ​ന്ന ആ​ശ​ങ്ക ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​ണ്.
അ​ടി​യ​ന്ത​ര​മാ​യി ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും കൃ​ഷി​നാ​ശം നേ​രി​ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

District News

ക്ഷീ​രക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​കാ​ലം

കാ​ട്ടാ​ക്ക​ട : ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ഇ​ത് ദു​രി​ത​കാ​ലം. ക​ന​ത്ത ചൂ​ടി​നും ജ​ല​ദൗ​ർ​ഭ​ല്യ​ത്തി​നും പു​റ​മെ. കാ​ലി​ത്തീ​റ്റ​യ്ക്കും വ​യ്ക്കോ​ലി​നും വി​ല കൂ​ടി​യ​താ​ണു ക​ർ​ഷ​ക​രു​ടെ ദു​രി​ത​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.

വ​യ്ക്കോ​ലി​നും കാ​ലി​ത്തീ​റ്റ​യ്ക്കും ആ​ഴ്ച​തോ​റും വി​ല കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും സ്വ​കാ​ര്യ​ക​മ്പ​നി​ക​ളും കാ​ലി​ത്തീ​റ്റ​യ്ക്ക് 25 രൂ​പ​യോ​ളം വി​ല വ​ർ​ധി​പ്പി​ച്ചു. എ​ന്നാ​ൽ ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി പാ​ലി​നു വി​ല ല​ഭി​ക്കാ​ത്ത​തും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു തി​രി​ച്ച​ടി​യാ​യി. സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന കേ​ര​ള ഫീ​ഡ്സി​നു മാ​ത്ര​മാ​ണു സ​ബ്സി​ഡി ല​ഭി​ക്കു​ന്ന​ത്.

ഒ​രു ചാ​ക്ക് കെ.​എ​സ്. കാ​ലി​ത്തീ​റ്റ​യ്ക്ക് 1,440 രൂ​പ​യാ​യി വി​ല വ​ർ​ധി​ച്ചു. കേ​ര​ള ഫീ​ഡ്സ് വി​ല 1,455 രൂ​പ​യാ​ണ്. പി​ണ്ണാ​ക്കി​നും വ​യ്ക്കോ​ലി​നു​മ​ട​ക്കം വി​ല ഉ​യ​ർ​ന്ന​തോ​ടെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ഉ​യ​ർ​ന്നെ​ന്നു ക്ഷീ​ര​ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ടു​ത്ത ചൂ​ടി​ൽ പാ​ലു​ത്പാ​ദ​ന​വും കു​റ​ഞ്ഞു. ചൂ​ടി​ൽ പ​ച്ച​പ്പു​ല്ല് ക​രി​ഞ്ഞു​ണ​ങ്ങി​യ​തും ത​രി​ശു​പാ​ട​ങ്ങ​ളി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​വു​ന്ന തീ​പി​ടി​ത്ത​വും വി​ല്ല​നാ​യി​ട്ടു​ണ്ട്.

ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണ് കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​യ​ത്. പ​ച്ച​പ്പു​ല്ലി​നു പു​റ​മെ​യു​ള്ള ആ​ശ്ര​യ​മാ​യ ക​ച്ചി​യും കി​ട്ടാ​നി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഒ​രു തി​രി ക​ച്ചി​ക്ക് 30 രൂ​പ​യാ​ണു വി​ല. ദി​വ​സ​വും ഇ​രു​പ​ത് കി​ലോ പ​ച്ച​പ്പു​ല്ലെ​ങ്കി​ലും പ​ശു​ക​ൾ​ക്കു ല​ഭി​ക്ക​ണം. ജ​ല​ദൗ​ർ​ല​ഭ്യം കാ​ര​ണം പ​ശു​ക്ക​ളെ കു​ളി​പ്പി​ക്കാ​നും മ​റ്റും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. അ​കി​ടു വീ​ക്കം, കാ​ത്സ്യം എ​ന്നി​വ​യ്ക്കു​ള്ള മ​രു​ന്നു​ക​ൾ​ക്കും വി​ല ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും പാ​ലി​ന് വി​ല വ​ർ​ധി​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​യി.

Kerala

കര്‍ഷകരുടെ എന്തു പ്രശ്നങ്ങളാണ് പരിഹരിച്ചത്? - വി.ഡി. സതീശൻ

കോ​ട്ട​യം: നി​സം​ഗ​രാ​യ വ​നം​വ​കു​പ്പി​നെ മ​ടി​യി​ല്‍ ഇ​രു​ത്തി​ക്കൊ​ണ്ട് ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചെ​ന്ന് ഇ​ന്‍​ഫാം വേ​ദി​യി​ല്‍ പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി​ക്ക് അ​സാ​മാ​ന്യ തൊ​ലി​ക്ക​ട്ടി​യു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ക​ര്‍​ഷ​ക​രു​ടെ എ​ന്തു പ്ര​ശ്ന​ങ്ങ​ളാ​ണ് പ​രി​ഹ​രി​ച്ച​ത്? നെ​ല്ല് സം​ഭ​രി​ക്കാ​ന്‍​പോ​ലും സാ​ധി​ക്കു​ന്നി​ല്ല.

റ​ബ​റി​ന്‍റെ താ​ങ്ങുവി​ല​യും ഉ​യ​ര്‍​ത്തി​യി​ല്ല. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നു ര​ക്ഷി​ക്കാ​നും സ​ര്‍​ക്കാ​ര്‍ ചെ​റു​വി​ര​ല്‍ അ​ന​ക്കി​യി​ല്ല. ആ​ന ച​വി​ട്ടി​ക്കൊ​ന്നാ​ലും ക​ടു​വ ക​ടി​ച്ചു കൊ​ന്നാ​ലും ക​ഷ്ട​മാ​യി​പ്പോ​യി എ​ന്ന പ്ര​സ്താ​വ​ന മാ​ത്ര​മാ​ണ് വ​നം മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ത്. മ​ല​യോ​ര​ത്ത് കൃ​ഷി ചെ​യ്യാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​ന്നി​ട്ടും ഒ​ന്നും ചെ​യ്യാ​ത്ത മു​ഖ്യ​മ​ന്ത്രി​യാ​ണ് ക​ര്‍​ഷ​ക​രോ​ട് ഇ​ങ്ങ​നെ പ​റ​യു​ന്ന​ത്.

കാ​ര്‍​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ളാ​ണ് ഇ​ന്‍​ഫാം പ്ര​തി​പ​ക്ഷ​ത്തി​നു മു​ന്നി​ല്‍ വ​ച്ചി​രി​ക്കു​ന്ന​ത്. അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ള്‍ പ​രാ​തി​ക​ളി​ല്‍ വ്യ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ക​ര്‍​ഷ​ക​ര്‍​ക്കുവേ​ണ്ടി​യു​ള്ള നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കോ​ട്ട​യ​ത്ത് പ​റ​ഞ്ഞു.

Kerala

ക​ർ​ഷ​ക​രു​ടെ​മേ​ൽ അ​ന​ധി​കൃ​ത​മാ​യി ഉ​ത്പ​ന്ന​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് നി​യ​മ​ലം​ഘ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ബ്സി​​​ഡി വ​​​ള​​​ങ്ങ​​​ളോ​​​ടൊ​​​പ്പം മ​​​റ്റ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ കൂ​​​ടി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ർ​​​ഷ​​​ക​​​രു​​​ടെ മേ​​​ൽ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും ഇ​​​ത്ത​​​രം നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ ബോ​​​ധ്യ​​​പ്പെ​​​ട്ടാ​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന ക​​​ർ​​​ഷ​​​ക ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

യൂ​​​റി​​​യ, ഡി​​​എ​​​പി, സ​​​ബ്സി​​​ഡി വ​​​ള​​​ങ്ങ​​​ളോ​​​ടൊ​​​പ്പം സ​​​ബ്സി​​​ഡി ഇ​​​ന​​​ത്തി​​​ൽ പെ​​​ടാ​​​ത്ത നാ​​​നോ വ​​​ള​​​ങ്ങ​​​ൾ, മ​​​റ്റു വ​​​ള​​​ങ്ങ​​​ൾ, കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ൾ എ​​​ന്നി​​​വ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വ​​​ളം വി​​​ത​​​ര​​​ണ ക​​​മ്പ​​​നി​​​ക​​​ൾ, വ​​​ളം മൊ​​​ത്ത വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​ർ, വ​​​ളം ചി​​​ല്ല​​​റ വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​വ​​​ർ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യി വി​​​ൽ​​​ക്കു​​​ന്ന​​​ത് വ​​​കു​​​പ്പി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ടി​​​ട്ടു​​​ണ്ട്.

വ​​​ള​​​ങ്ങ​​​ൾ 1955 ലെ ​​​ആ​​​വ​​​ശ്യ​​​വ​​​സ്തു നി​​​യ​​​മം, 1985ലെ ​​​ഫെ​​​ർ​​​ട്ടി​​​ലൈ​​​സ​​​ർ ക​​​ൺ​​​ട്രോ​​​ൾ ഓ​​​ർ​​​ഡ​​​ർ എ​​​ന്നി​​​വ​​​യി​​​ൽ ഉ​​​ൾ​​​പെ​​​ട്ടി​​​ട്ടു​​​ള്ള​​​താ​​​ണ്. ഇ​​​ത്ത​​​രം പ്ര​​​വ​​​ണ​​​ത​​​ക​​​ൾ ക​​​ർ​​​ഷ​​​ക​​​രു​​​ടെ സാ​​​മ്പ​​​ത്തി​​​ക ഭാ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ​​​ളം സ​​​ബ്‌​​​സി​​​ഡി ന​​​യ​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ദേ​​​ശ്യങ്ങ​​​ളെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യും.

ക​​​ർ​​​ഷ​​​ക​​​ർ സ​​​ബ്സി​​​ഡി വ​​​ള​​​ങ്ങ​​​ളോ​​​ടൊ​​​പ്പം നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന മ​​​റ്റ് അ​​​നാ​​​വ​​​ശ്യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങേ​​​ണ്ട​​​തി​​​ല്ല. ഈ ​​​പ്ര​​​വ​​​ണ​​​ത ശ്ര​​​ദ്ധ​​​യി​​​പ്പെ​​​ടു​​​ന്ന​​​പ​​​ക്ഷം ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് താ​​​ഴെ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ന​​​മ്പ​​​റി​​​ൽ ബ​​​ന്ധ​​​പെ​​​ട്ട് പ​​​രാ​​​തി സ​​​മ​​​ർ​​​പ്പി​​​ക്കാം. പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട ന​​​മ്പ​​​ർ: 0471 2304481.

District News

വി​ല​യി​ടി​വി​ൽ ന​ട്ടം തി​രി​ഞ്ഞ് ഏ​ത്ത​വാ​ഴ ക​ർ​ഷ​ക​ർ

ആ​ല​ക്കോ​ട്: വി​ല​യി​ടി​വി​ൽ ത​ക​ർ​ന്ന് ഏ​ത്ത​വാ​ഴ ക​ർ​ഷ​ക​ർ. സാ​ധാ​ര​ണ വി​ല വ​ർ​ധി​ക്കു​ന്ന സീ​സ​ൺ ആ​ണി​ത്. എ​ന്നാ​ൽ, പ്ര​തീ​ക്ഷ​യോ​ടെ ഏ​ത്ത​വാ​ഴ കൃ​ഷി ന​ട​ത്തി​യ ക​ർ​ഷ​ക​ർ വി​ല​യി​ടി​വി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി. വാ​ഴ​ക്കു​ല​ക​ൾ നി​സാ​ര​വി​ല​യി​ൽ വി​റ്റ​ഴി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​പ്പോ​ൾ വി​പ​ണി​യി​ൽ ക​ർ​ഷ​ക​നു ല​ഭി​ക്കു​ന്ന കാ​യ്‌​വി​ല കി​ലോ 20 രൂ​പ​യാ​ണ്. 28 രൂ​പ​ക്ക് വ​രെ ചി​ല​യി​ട​ങ്ങ​ളി​ൽ നേ​ന്ത്ര​പ്പ​ഴം ല​ഭി​ക്കു​ന്നു​ണ്ട്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ അ​ത് 35 രൂ​പ​യാ​ണ്.

കൃ​ഷി​വ​കു​പ്പി​ന്‍റെ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ കൃ​ഷി ത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങേ​ണ്ടി​വ​രു​മെ​ന്നും വാ​ഴ ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ബാ​ങ്കു​ക​ളി​ലും മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ലോ​ൺ എ​ടു​ത്താ​ണ് മി​ക്ക ക​ർ​ഷ​ക​രും കൃ​ഷി ന​ട​ത്തി​യ​ത്. വാ​ഴ വി​ത്തി​നും വ​ള​പ്ര​യോ​ഗ​ത്തി​നും പ​ണി​ക​ൾ​ക്കു​മാ​യി ഉ​യ​ർ​ന്ന ചി​ല​വാ​ണ് ഓ​രോ ക​ർ​ഷ​ക​നും മു​ട​ക്കേ​ണ്ടി വ​ന്ന​ത്.

ക്രി​സ്മ​സ്, പു​തു​വ​ർ​ഷം വേ​ള​ക​ളി​ൽ ഉ​പ​യോ​ഗം വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന​താ​ണ്. ഇ​പ്പോ​ൾ ആ ​പ്ര​തീ​ക്ഷ​യും അ​സ്ത​മി​ച്ച നി​ല​യി​ലാ​ണ്. ഫെ​ബ്രു​വ​രി​യോ​ടെ ഏ​ത്ത​വാ​ഴ വി​ള​വെ​ടു​പ്പ് തീ​രും. അ​തോ​ടെ വി​ല വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ട്. അ​തു​കൊ​ണ്ട്‌ ത​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ്ര​യോ​ജ​ന​മൊ​ന്നു​മി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Agriculture

മൂ​ത്തോ​രു​ടെ കൃ​ഷി​ക്കൂ​ട്ടം

അ​റു​പ​തു​ക​ഴി​ഞ്ഞ​വ​ർ കൃ​ഷി​യി​ലെ​ന്തു കാ​ട്ടാ​നെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. എ​ന്നാ​ൽ അ​റു​പ​ത​ല്ല, എ​ഴു​പ​ത് ക​ഴി​ഞ്ഞാ​ലും കൃ​ഷി​യി​ൽ ചി​ല ന​ല്ല കാ​ര്യ​ങ്ങ​ൾ കാ​ണി​ക്കാ​നു​ണ്ടെ​ന്ന് കോ​ട്ട​യം പാ​ന്പാ​ടി എ​ലി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ "കൃ​ഷി​നി​റ​വ്@​എ​ലി​ക്കു​ളം 60+’’ ന്‍റെ അം​ഗ​ങ്ങ​ൾ തെ​ളി​യി​ച്ചു.

സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ കൃ​ഷി​ക്കൂ​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ച്ചു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ​ഞ്ചാ​യ​ത്തി​ലെ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ പൊ​തു കൂ​ട്ടാ​യ്മ​യാ​യ "നി​റ​വ് 60+’ ന്‍റെ ചി​ല പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൃ​ഷി​ക്കൂ​ട്ട​ങ്ങ​ൾ കൂ​ടി​യാ​ലെ​ന്ത് എ​ന്ന ചി​ന്ത​യു​ദി​ച്ച​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു ഭ​ര​ണ​സ​മി​തി​യു​ടെ​യും പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ ഈ​റ്റ​ത്തോ​ട്ട, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും നി​ല​വി​ലെ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​നു​മാ​യ എ​സ്. ഷാ​ജി എ​ന്നി​വ​രു​ടെ സ്നേ​ഹ​നി​ർ​ഭ​ര​മാ​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും കൂ​ടെ​യാ​യ​പ്പോ​ൾ ഒ​ന്ന​ല്ല എ​ട്ടു കൃ​ഷി​ക്കൂ​ട്ട​ങ്ങ​ളാ​ണ് പി​റ​വി​യെ​ടു​ത്ത​ത്.

ആ​ദ്യ​ഘ​ട്ട​മാ​യി കൃ​ഷി​യി​ൽ താ​ല്പ​ര്യ​മു​ള്ള മു​തി​ർ​ന്ന​വ​രു​ടെ ക​ർ​ഷ​ക​സം​ഗ​മം പ​ഞ്ചാ​യ​ത്തു ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ന്ധ​ഹാ​പ്പി​ന​സ്‌​സ് പാ​ർ​ക്കി​ലെ ആ​ദ്യ​കൂ​ടി​ച്ചേ​ര​ൽ മു​തി​ർ​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ ഉൗ​ർ​ജ്ജ​വും ഉ​ന്മേ​ഷ​വും പ​ക​രു​ന്ന ഒ​ന്നാ​യി​രു​ന്നു​വെ​ന്ന് നി​റ​വ് 60+ന്‍റെ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​പി​ള്ള പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ. ​ഗോ​പി​നാ​ഥ​പി​ള്ള​യും അ​തി​ന് കൃ​ഷി​കാ​ര്യ​ങ്ങ​ളെ എ​ങ്ങ​നെ മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ കെ. ​പ്ര​വീ​ണ്‍, അ​സി. കൃ​ഷി ഓ​ഫീ​സ​ർ എ.​ജെ. അ​ല​ക്സ് റോ​യി​യും വി​ശ​ദീ​ക​രി​ച്ചു.

മ​ല​നാ​ടി​ന്‍റെ പ്ര​ധാ​ന ഭ​ക്ഷ​ണ​യി​ന​മാ​യ ക​പ്പ​യും, കാ​ന്താ​രി​യും ക​ട്ട​നു​മൊ​ക്കെ നു​ക​ർ​ന്ന് ഗൗ​ര​വ​ത​ര​മാ​യ ച​ർ​ച്ച​യി​ലേ​ക്കു ക​ട​ന്നു. കൃ​ഷി ഭ​വ​നി​ൽ​നി​ന്നു പ​ച്ച​ക്ക​റി വി​ത്തു​ക​ളും ഇ​ത​ര ന​ടീ​ൽ വ​സ്തു​ക്ക​ളും കൃ​ഷി​ല​ഘു​ലേ​ഖ​ക​ളും ന​ൽ​കി.

 

 

 

District News

കു​ട്ടിക്ക​ര്‍​ഷ​ക​രെ പ്രോത്സാ​ഹി​പ്പി​ച്ച് കേ​ന്ദ്ര​മ​ന്ത്രി

രാ​മ​പു​രം: കു​ട്ടി​ക​ള്‍​ക്ക് ചെ​റു​പ്രാ​യ​ത്തി​ല്‍ കൃ​ഷി​യെ​ക്കു​റി​ച്ച് അ​റി​വു​ണ്ടാ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നു കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍. രാ​മ​പു​രം എ​സ്എ​ച്ച് എ​ല്‍​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൃ​ഷി​യി​ടം സ​ന്ദ​ര്‍​ശി​ച്ച് യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ര്‍​ഷി​ക സം​സ്‌​കാ​രം വ​ള​ര്‍​ത്തു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തശൈ​ലി പോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഇ​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പാ​ലാ കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സ​മ്മ മ​ത്ത​ച്ച​ന്‍, ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍, മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ അ​നി​ജാ സി​എം​സി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് മന്ത്രിയെ സ്വീ​ക​രി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ള്‍ കൃ​ഷിത്തോ​ട്ട​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളു​ടെ​യും ഔ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ​യും മീ​ന്‍കു​ള​ത്തി​ന്‍റെ​യും കൃ​ഷി നേ​രി​ല്‍ ക​ണ്ട​റി​ഞ്ഞ മ​ന്ത്രി കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും പ്ര​യ​ത്ന​ങ്ങ​ളെ പ്ര​ശം​സി​ച്ചു.

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ന്‍ ലാ​ല്‍, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ​യ​സ് ത​ച്ചു​മു​റി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ദീ​പു എ​ന്നി​വ​ര്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

District News

വയനാട്ടിൽ കാർഷിക മേഖലയിൽ പുതിയ പദ്ധതികൾക്ക് രൂപം നൽകി: കർഷകർക്ക് ആശ്വാസം

വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുന്നതിനായി പുതിയ പദ്ധതികൾക്ക് സർക്കാർ രൂപം നൽകി. കാലവർഷം ശക്തമായ സാഹചര്യത്തിൽ കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കും.

പുതിയ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഗുണമേന്മയുള്ള വിത്തുകളും വളങ്ങളും ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. കൂടാതെ, കാർഷികോൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനും കർഷകർക്ക് പരിശീലനം നൽകാനും സർക്കാർ ശ്രമിക്കും.

ഇതിലൂടെ വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഒരു പുതിയ ദിശാബോധം നൽകാനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കർഷകരുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണാൻ ശ്രമിക്കും.

Latest News

Corehub Up